വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനോട് വാക്‌സിന്‍ സൗജന്യമാക്കണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി കൊവിഡ് ബാധിതനായ ശേഷം സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് അദ്ദേഹം രണ്ടു മിനിറ്റ് െൈദര്‍ഖ്യമുളള വീഡിയോയുമായി രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് കാണാവുന്നതാണ്, ഞാന്‍ ഇപ്പോഴും കിടക്കയിലാണ്, കൊവിഡ് അണുബാധയുടെ സങ്കീര്‍ണതകള്‍ അനുഭവിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രസ്താവന കണ്ടതുകൊണ്ട് പറയുകയാണ്. വാക്‌സിനുകളുടെ ലഭ്യത അല്ലെങ്കില്‍ അവയുടെ അഭാവത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ആ ലക്ഷ്യം കൈവരിക്കാന്‍ പോകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നതായും തരൂര്‍ വ്യക്തമാക്കി.ഡിസംബറിനകം സൗജന്യമായി എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റംവരണമെന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തെ താന്‍ പിന്തുണയ്ക്കുന്നു.കേന്ദ്രം ന്യായമായ വിലയ്ക്ക് വാക്‌സിന് വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.