സന്തോഷത്തിന്റെ ഒന്നാം രഹസ്യം, മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന മലയാള ചിത്രം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഒറ്റ ഷോട്ടില്‍ പ്രധാനമായും ഒരു കാറിനുള്ളില്‍ ചിത്രീകരിച്ച മലയാളചിത്രമാണിത്. 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ്. കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.നീരജ രാജേന്ദ്രന്‍, അര്‍ച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ദമ്പതികളുടെ കാര്‍ യാത്രയാണ് സിനിമയ്ക്ക് പ്രമേയം. ഗര്‍ഭിണിയാണെന്ന് സംശയം ഉള്ളതിനാല്‍ പരിശോധനയ്ക്കു പോകും വഴിയുള്ള സംഭാഷണമാണ് ഈ ചിത്രത്തില്‍. അവിചാരിതമായുണ്ടായ സംഭവമായതിനാല്‍ അവര്‍ അനുഭവിക്കുന്ന പിരിമുറുക്കവും മറ്റും സിനിമയ്ക്ക് പ്രചോദനമാകുന്നു.1956 മധ്യ തിരുവിതാംകൂര്‍ എന്ന സിനിമയ്ക്ക് ശേഷം ഡോണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.