പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വെര്‍ച്വല്‍ ക്യു ബുക്കിംഗ് പൊലീസില്‍ നിന്ന് ദേവസ്വം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍. ബുക്കിംഗ് സംബന്ധിച്ച് ചില പരാതികളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുന്നത്.
വെര്‍ച്വല്‍ ക്യൂവിന് പുതിയ സോഫ്ട് വെയര്‍ തയ്യാറാക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ബോര്‍ഡ് ചുമതലപ്പെടുത്തി. നിലവിലെ വെര്‍ച്വല്‍ ക്യു നിര്‍മ്മിച്ചതും ടാറ്റയാണ്. ബോര്‍ഡിന്റെ വെബ്‌സെറ്റ് വഴിയും ആപ്പ് വഴിയും തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് ബുക്ക് ചെയ്യാവുന്ന വിധത്തിലായിരിക്കും സംവിധാനം.
2021-07-03

