ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കിയതിനെതിരെ സ്വകാര്യ ലാബുകള്‍

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കി ഒതുക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍. നിരക്ക് കുറഞ്ഞത് 1500 രൂപയാക്കണമെന്നും 500 രൂപ അപര്യാപ്തമാണെന്നുമാണ് സ്വകാര്യ ലാബുകളുടെ വാദം. സംസ്ഥാനത്ത് പലയിടത്തും സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയതോടെ പരിശോധന നിര്‍ത്തി വച്ചു. എന്നാല്‍ ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു.
മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും.