ആര്‍ആര്‍ആര്‍ : വിതരണാവകാശം സ്വന്തമാക്കി പെന്‍മൂവിസ്

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ വടക്കേ ഇന്ത്യയിലെ വിതരണ അവകാശം പെന്‍മൂവിസിന് വിറ്റുപോയതായി വാര്‍ത്ത. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിന്റെ പെന്‍മൂവീസ് സ്വന്തമാക്കിയത്.തുക എത്രെയന്ന് വ്യക്തമാക്കിയിട്ടില്ല.പത്ത് ഭാഷകളിലാകും സിനിമ എത്തുക.സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍്, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.