റഹ്മാന്‍ നായകനാകുന്ന പുതിയ ചിത്രം എതിരെ

നവാഗതനായ അമല്‍ കെ ജോബി റഹ്മാനെ പ്രധാനകഥാപാത്രമായി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. എതിരെയെന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം. അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നൈല ഉഷ, ഗോകുല്‍ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.എതിരേയുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും.