തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായ 24,97,520 കുടുംബങ്ങളെ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.അര്‍ഹരായ എല്ലാവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന്റെ അരിവിഹിതം നിലവിലെ 14.25 ടണ്ണില്‍ നിന്ന് 23.37 ലക്ഷം ടണ്‍ ആയി ഉയരും.ഒന്നാം യു.പി.എ സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോള്‍ ചില കാരണങ്ങളില്‍ മുന്‍ഗണനയ്ക്ക് അര്‍ഹതയുള്ളവര്‍ പുറത്തായി. രണ്ട് പ്രളയവും കൊവിഡും ജനങ്ങളുടെ സാമ്പത്തിക ശേഷിയെ സാരമായി ബാധിച്ചതിനാല്‍ വ്യവസ്ഥകള്‍ ഇളവു ചെയ്ത് കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
മുന്‍ഗണന 43% മാത്രം
? ഗ്രാമങ്ങളില്‍ 75%, നഗരങ്ങളില്‍ 50% പേരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
? മറ്റ് സംസ്ഥാനങ്ങളില്‍ മുന്‍ഗണനാ വിഭാഗം 65%- 85%
? കേരളത്തില്‍ 24,97,520 കാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മുന്‍ഗണനാ വിഭാഗം 70.68 % ആകും.
? നിലവില്‍ മുന്‍ഗണനാ കാര്‍ഡുള്ള അനര്‍ഹരെ ഒഴിവാക്കിയാല്‍ ഇത് 65% ആയി നിജപ്പെടുത്താം.
? മൂന്നു വര്‍ഷത്തിലൊരിക്കല്‍ മുന്‍ഗണനാ പട്ടിക പുനഃപരിശോധിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല
കേരളത്തിലെ ദാരിദ്ര്യം നിശ്ചയിച്ച മാനദണ്ഡങ്ങളാണ് അര്‍ഹതയുള്ള പലരെയും പുറത്താക്കിയത്. മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ മിക്കതും ഉണ്ടായിട്ടും വീടിന്റെ വലിപ്പം 1000 സ്‌ക്വയര്‍ ഫീറ്റ് ആയി, ഒരു കാര്‍ (പഴയതായാലും) ഉണ്ട് തുടങ്ങിയ കാരണങ്ങാണ് തടസമായത്. ഇവരെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നീല കാര്‍ഡ് വിഭാഗത്തില്‍പ്പെടുത്തിയത്.
മുന്‍ഗണനാ കാര്‍ഡ് ഗുണഭോക്താക്കള്‍
?എ.എ.വൈ (മഞ്ഞ)- 5,94,133 …………………. 22,18,349
?പി.എച്ച്.എച്ച് (പിങ്ക്)- 33,11,056 ……………….. 1,31,61,954
ഒരു രാജ്യം ഒരു കാര്‍ഡ് മുന്‍ഗണനക്കാര്‍ക്ക് മാത്രം
?മുന്‍ഗണനാ വിഭാഗത്തിന് മാത്രമേ ഏത് സംസ്ഥാനത്തും റേഷന്‍ വാങ്ങാനാവൂ
?കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കി
?കഴിഞ്ഞ മാസം ഇവിടെ റേഷന്‍ വാങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ 344
?ആകെ 35 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍
?പശ്ചിമബംഗാളും അസാമും പദ്ധതി നടപ്പാക്കാത്തതിനാലാണ് അവര്‍ക്ക് ഇവിടെ റേഷന്‍ വാങ്ങാന്‍ പറ്റാത്തത്.

