വിഭാഗം മാറ്റിയിട്ടും റേഷന്‍ കാര്‍ഡുകള്‍ ഇപ്പോഴും ഉടമകളുടെ കൈയ്യില്‍ തുടരുന്നത് മുന്‍ഗണന മുദ്രയോടെ

ഒരു റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം : മുന്‍ഗണനാ വിഭാഗത്തില്‍നിന്നു മാറ്റിയ റേഷന്‍ കാര്‍ഡുകള്‍ ഇപ്പോഴും ഉടമകളുടെ കൈയ്യില്‍ തുടരുന്നത് മുന്‍ഗണന മുദ്രയോടെ. മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ റേഷന്‍ കാര്‍ഡിനെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ ഇവയുടെ ആധികാരികത ഓണ്‍ലൈനായി സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ ഉറപ്പാക്കാന്‍ ഭക്ഷ്യസെക്രട്ടറി നിര്‍ദേശം നല്‍കി. അനര്‍ഹമായി ഇത്തരം കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവര്‍ക്കു പിഴ കൂടാതെ ഇവ സ്വയം സറണ്ടര്‍ ചെയ്യാന്‍ ജൂണ്‍ ആദ്യം മുതല്‍ വകുപ്പ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം സമയം നല്‍കിയിരുന്നു.

സമയപരിധി ഈമാസം 15ന് അവസാനിക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ കാര്‍ഡുകള്‍ സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ നേരിട്ടു പരിശോധിച്ചു മുന്‍ഗണന/സബ്‌സിഡി എന്നതു റദ്ദാക്കി സീല്‍ പതിപ്പിച്ചില്ല. എന്നാല്‍, സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ കാര്‍ഡുകളുടെ വിഭാഗം മാറ്റിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ മറ്റു വകുപ്പുകള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.