കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം. ഇന്ന് റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.പ്രാര്‍ഥനയും ജാഗ്രതയും സമന്വയിപ്പിച്ചാകണം റമദാന്‍ നാളിലെ ചടങ്ങുകളെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മതപരമായ ദാനധര്‍മ്മ ചടങ്ങായ സദാഖാത് അല്ലെങ്കില്‍ സക്കാത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. കോവിഡ് – 19 വാക്‌സിനുകള്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചിട്ടുണ്ട്.റമദാന്‍ കാലത്ത് എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
*റമദാന്‍ നോമ്പുകള്‍ ഓരോ മുസ്ലീമിന്റെയും കടമയാണ്, അതിനാല്‍ എല്ലാവരും ഉപവസിക്കണം.
*തറാവിഹിന്റെ ഒന്നര ഖണ്ഡികകള്‍ മാത്രമേ പള്ളികളില്‍ വായിക്കാവൂ.
*രാത്രി കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് നോമ്പെടുക്കുന്നവര്‍ എല്ലാവരും വീട്ടിലെത്തണം
*ഒരു പള്ളിയില്‍ 100 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തു കൂടരുത്.
*മാസ്‌കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പള്ളികളില്‍ പ്രത്യേകം ശ്രദ്ധിക്കണം.