ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വിദേശനയം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും കിഴക്കന്‍ ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ ചൈനീസ് സേന വീണ്ടും വീണ്ടും മറികടക്കുകയാണെന്നും ഇരു രാജ്യത്തെയും സൈനികര്‍ തമ്മില്‍ ഒരിക്കല്‍ പോലും ഏറ്റുമുട്ടിയിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
ലഡാക്കില്‍ 400 കിലോമീറ്റര്‍ അകലെ വരെ വെടിയുതിര്‍ക്കാന്‍ കഴിയുന്ന റഷ്യന്‍ മിസൈല്‍ അടക്കം ചൈന ആയുധക്കോപ്പുകള്‍ കൂട്ടുകയാണെന്ന ജൂലൈ 13 ന് വന്ന മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇന്ത്യ ഇത്രയും നടുവ് വളച്ച കാലം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് സൈന്യം പലയിടത്തും അതിര്‍ത്തി ലംഘിച്ചെന്നും രണ്ടു സൈനികരും തമ്മില്‍ ഒരു തവണ ഏറ്റുമുട്ടല്‍ നടത്തിയെന്നുമടക്കമുള്ള വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ചൈനയുമായുള്ള കരാറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തകര്‍ന്നു എന്നതടക്കം റിപ്പോര്‍ട്ട് കൃത്യതയില്ലാത്തതും ഗല്‍വാനില്‍ അടക്കം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നിരിക്കെ വിവരങ്ങള്‍ അടങ്ങുന്നതുമാണെന്നുമാണ് സൈന്യം പറയുന്നത്.മെയ് ആദ്യ ആഴ്ച ഗല്‍വാന്‍ താഴ്വാരത്ത് ഇരു സൈനികരും നേര്‍ക്കുനേര്‍ വന്നതായുള്ള ആരോപണവും സൈന്യം തള്ളിയിട്ടുണ്ട്.

