മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിനേഷുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.

രാഹുലിന്റെ ട്വീറ്റ് –
ജനം ജീവിക്കുന്നത് അതിര്‍വരമ്പിലാണ്.
സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്.
നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണം.