തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് സഹകരണ വകുപ്പ് മുന്‍ മന്ത്രി എ.സി. മൊയ്തീനും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും സിപിഎം നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴയിലും പത്തനംതിട്ടയിലും സമാനമായ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുന്നത് സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുന്നതിനാണ്. സിപിഎമ്മിന്റെ കള്ളപ്പണമാണ് കള്ളപ്പണമാണ് സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. മൊയ്തീന്റെ ബന്ധുക്കളാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ഇല്ലാതാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

