ന്യൂഡല്‍ഹി: ജനസംഖ്യയുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവരാനിരിക്കുന്ന പുതിയ ബില്ല് ഹിന്ദുക്കളെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വഹിന്ദു പരിക്ഷത്. ഉത്തര്‍പ്രദേശിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രത്തിലും ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണ് വിഎച്ച്പി പ്രതിഷേധവുമായി എത്തിയത്. മറ്റുസമുദായങ്ങള്‍ നിയമത്തിന്റെ തണലില്‍ വലുതാകുമ്പോള്‍ ഹിന്ദു സമൂഹം ചെറുതാകുമെന്നാണ് വിഎച്ച്പിയുടെ ആശങ്ക.
ഇക്കാര്യം വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു.
ഒരു നിയമം വഴി ജനസംഖ്യാനിയന്ത്രണം ഉറപ്പാക്കാനാവില്ലെന്നും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ലഭിക്കുന്ന അവബോധത്തിലൂടെയേ ഇക്കാര്യം സാധ്യമാകൂ എന്നുമാണ് നിതീഷ്‌കുമാറിന്റെ അഭിപ്രായം.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച കരടുബില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും നിയന്ത്രണം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയന്ത്രണം തുടങ്ങിയവയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. രണ്ട് കുട്ടികളുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ബില്ലില്‍ വിഭാവനം ചെയ്യുന്നുണ്ട്.
ഇതേ രീതിയില്‍ പാര്‍ലമെന്റില്‍ ബിജെപിയും ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. അതേസമയം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്ന ബിജെപി എംപി നാലു മക്കളുള്ളയാളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

