തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 1280 പൊലീസുകാര്‍ കോവിഡ് ചികിത്സയില്‍. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്.അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്രകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമ ഇ-പാസിന് അപേക്ഷിക്കണം.നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3065 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ഇ-പാസിന് ഇതുവരെ ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
2021-05-10