തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് ശരിയായ സ്ഥാനമുണ്ടെന്നും ബഹിഷ്‌കരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും പ്രതീക്ഷിച്ചിരുന്നില്ല. ചുരുക്കം ചിലരെ മാത്രമാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന് വെച്ചത് ഔചിത്യമായില്ല, മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന സത്യപ്രതിജ്ഞാ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബാംഗങ്ങള്‍ അഭിമാനപൂര്‍വ്വം സന്തോഷം പങ്കിടാന്‍ തയ്യാറാകണമെന്ന് എ വിജയരാഘവന്‍ ആഹ്വാനം ചെയ്തു.
2021-05-20

