കോവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് ചികിത്സയ്ക്കായി ആശുപത്രികള്‍ 25% കിടക്കകള്‍ മാറ്റിവയ്ക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്ന ആവശ്യവും സ്വകാര്യ മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു.സ്വകാര്യ ആശുപത്രികളിലും ഐ സി യു വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ പരമാവധി ഒരുക്കണം.ഐ സി യു, വെന്റിലേറ്റര്‍ എന്നിവയുടെ ഒഴിവ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എന്നാല്‍ പദ്ധതി വഴിയുള്ള കോവിഡ് ചികിത്സ ചെലവിലെ കുടിശ്ശിക തീര്‍ത്ത ശേഷമേ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. അതേസമയം, കേരളത്തില്‍ രണ്ടാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ അഭികാമ്യമാണെന്നാണ് മെഡിക്കല്‍ കൊളേജ് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിന് മുന്നില്‍ വെച്ച നിര്‍ദേശം.