എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി

അമരാവതി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. 2,04,70,364 പേരാണ് സംസ്ഥാനത്ത് 18 നും 45നും ഇടയില്‍ പ്രായമുള്ളവരുള്ളത്.
വാക്സിന്‍ ഉത്പാദിപ്പിക്കുന്നവരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് നേരിട്ട് വാക്സിന്‍ വാങ്ങാമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍മ്മാതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. കൊറോണയുടെ രണ്ടാം തരംഗം ആന്ധ്രാപ്രദേശിലും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.