തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. 18 ന് വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ തീരുമാനമെങ്കിലും സാങ്കേതികമായ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അടുത്ത ദിവസങ്ങളിലേക്ക് സത്യപ്രതിജ്ഞ നീട്ടാനും സാധ്യതയുണ്ട്. മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള് പാലിച്ച് പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുക.99 സീറ്റുകള്‍് നേടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. അതേസമയം ബിജെപി വോട്ടുകള്‍ മറിച്ചെന്ന ആരോപണവുമായി ഇരു മുന്നണികളും രംഗത്തെത്തി. ബി ജെ പി വോട്ടുകള്‍ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു യു ഡി എഫ് – ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
2021-05-05

