ഫൈസറിന്റെ ഫലപ്രാപ്തി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം

ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി അറുപത്തിനാല് ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, മുന്‍പത്തേ അപേക്ഷിച്ച് ഇപ്പോള്‍ വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഫൈസറിന്റെ ഫലപ്രാപ്തി കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.2020 ഡിസംബര്‍ 20 നാണ് ഇസ്രായേലില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്.