ന്യൂഡല്‍ഹി : പരീക്ഷ ചര്‍ച്ച കഴിഞ്ഞുവെങ്കില്‍ ഇനി ഇന്ധനവില വര്‍ധനവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉള്‍ച്ചേരുക, സ്വാംശീകരിക്കുക, ബന്ധപ്പെടുത്തുക, ഭാവനയില്‍ കാണുക എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നടത്തിയ പരീക്ഷാ പേ ചര്‍ച്ച വലിയ ശ്രദ്ധ നേടിയിരുന്നു.
കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നതു രക്ഷിതാക്കളും അധ്യാപകരും ഒഴിവാക്കണം. അവരുടെ കുറവുകള്‍ മനസ്സിലാക്കി മികവുകളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷവും രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2021-04-09