ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നെത്തിയ പതിമൂന്നുകാരനെ പാകിസ്ഥാന് കൈമാറി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ സ്വദേശിയായ പതിമൂന്നുകാരനാണ് രണ്ട് ദിവസം മുന്‍പ് മൗസില്‍ നിയന്ത്രണരേഖ മറികടന്നത്. തുടര്‍ന്ന് പ്രദേശത്ത് വിന്യസിച്ച കരസേന യൂണീറ്റ് കുട്ടിയെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ പാകിസ്ഥാന്‍ സൈന്യത്തെ അറിയിച്ചിരുന്നു. അശ്രദ്ധമായാണ് കുട്ടി നിയന്ത്രണരേഖ ലംഘിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുട്ടിയെ പാകിസ്ഥാന് കൈമാറിയത്. കുട്ടിയെ മടക്കി അയക്കുന്നതിനായി കര്‍ണയിലെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധികളും എത്തിയിരുന്നു.
അതേസമയം സമാനമായ സംഭവത്തില്‍് നിയന്ത്രണരേഖ മറികടന്നെത്തിയ 11 പശുക്കളെ പാകിസ്ഥാനിലെ ഉടമയ്ക്ക് തിരികെ നല്കിയിരുന്നു. പാകിസ്ഥാന് അധിനിവേശ കാശ്മീരിലെ ഒരാളുടെ 11ഓളം പശപക്കളാണ് വഴിതെറ്റി ഇന്ത്യന്‍ ഭാഗത്തേക്ക് എത്തിയത്.