തിരുവനന്തപുരം: അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അഞ്ചു വര്‍ഷം കൊണ്ട് 2500 രൂപയായി ഉയര്‍ത്തുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്നും മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നുംകാര്‍ഷിക രംഗത്ത് മികച്ച വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍
? അഞ്ച് വര്‍ഷത്തിനിടെ 60,000 കോടിയുടെ പശ്ചാത്തല സൗകര്യവികസനം
? തെക്ക് വടക്ക് ജലപാത പൂര്‍ത്തീകരിക്കും
? തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും
? വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍
? മിനിമം കൂലി 700 രൂപയാക്കും
? ഇ-വാഹനനയം നടപ്പാക്കും
? ശബരി റെയില്‍ പൂര്‍ത്തിയാക്കും
? ഐ.ടി, ടൂറിസം, ബയോടെക്‌നോളജി എന്നിവക്ക് വലിയ പ്രാധാന്യം
? 1500 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും, നിലവിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കും
? 20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍
? കാര്‍ഷികമേഖലയില്‍ അഞ്ച് ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
?സ്ത്രീകള്‍, മത്സ്യത്തൊഴിലാളികള്‍, വൃദ്ധജനങ്ങള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും
? പരമദരിദ്ര കുടുംബത്തിന്റെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും
? പ്രവാസികള്‍ക്ക് വേണ്ടി പദ്ധതികള്‍ നടപ്പാക്കും.
? കൊച്ചി-മംഗലാപുരം ഇടനാഴി, തിരുവനന്തപുരം തലസ്ഥാന വികസനം, സില്‍വര്‍ലൈന്‍ പദ്ധതി എന്നിവ പൂര്‍ത്തിയാക്കും.
? കൊച്ചിയെ ആഗോളനഗരമായി വികസിപ്പിക്കും
? ചെറുകിട വ്യവസായത്തില്‍ ഒന്നര ലക്ഷം പുതിയ സംരംഭങ്ങള്‍, ആറ് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
? മുഴുവന്‍ പട്ടികജാതി കുടുംബത്തിനും ആദിവാസികള്‍ക്കും പാര്‍പ്പിടം
? അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പൂറത്തിയാക്കും,
? എല്ലാ പഞ്ചായത്തുകളിലും മികച്ച കളിക്കളങ്ങള്‍ നിര്‍മ്മിക്കും.
?നന്ദി പ്രമേയം പാസാക്കി
കെ.കെ.ശൈലജ അവതരിപ്പിച്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം 37നെതിരെ 91 വോട്ടുകള്‍ക്ക് സഭ പാസാക്കി. ഇലക്ട്രോണിക് വോട്ടിംഗ് ആയതിനാല്‍ അംഗങ്ങള്‍ക്ക് തെറ്രു പറ്രാതിരിക്കാന്‍ ആദ്യം മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. അതില്‍ പ്രമേയത്തിനെതിരെ 35 വോട്ടും അനുകൂലമായി 84 വോട്ടും ലഭിച്ചു.

