ന്യൂഡല്‍ഹി: 2020-21 വര്‍ഷത്തെ രാജ്യത്തെ മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള പുരസ്കാരത്തിന് അര്‍ഹമായത് കൊച്ചി മേഖലാ പാസ്പോര്‍ട്ട് ഓഫീസ്. രണ്ടാം സ്ഥാനത്ത് ജലന്ധര്‍ മേഖലാ പാസ്പോര്‍ട്ട് ഓഫീസും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം മേഖലാ പാസ്പോര്‍ട്ട് ഓഫീസുമാണ്. ഏഴാം തവണയാണ് കൊച്ചി മേഖലാ പാസ്പോര്‍ട്ട് ഓഫീസ് ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്.
പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്പോര്ട്ടുകള് നല്‍കുന്നതിലെ വേഗത, ജീവനക്കാരുടെ കാര്യക്ഷമത, പ്രോസസ് ചെയ്യാന്‍ ബാക്കിയുള്ള അപേക്ഷകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നുള്ള ഫയലുകളുടെ വര്‍ദ്ധന, അപ്പോയിന്റ്മെന്റ് ലഭ്യത എന്നിവ ഉള്‍പ്പെടെ 15 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തുന്നത്.
2021-21 വര്‍ഷത്തില്‍ പ്രതിദിനം 141 ഉം, 139 ഉം അപേക്ഷകള്‍ വീതം പരിശോധിച്ച കൊച്ചി മേഖലാ പാസ്പോര്‍ട്ട് ഓഫീസിലെ രണ്ട് ജീവനക്കാര്‍ വ്യക്തിഗത മികവിന് വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

