കാബൂള്‍ : പാകിസ്താന്‍ ഭീഷണിപ്പെടുത്തുന്നതായി അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ. അഫ്ഗാന്‍ താലിബാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്താന്റെ തെക്ക് കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്പിന്‍ ബുല്‍ദാക്ക് മേഖലയില്‍ നിന്നും താലിബാന്‍ ഭീകരരെ തുരത്താനുള്ള നീക്കത്തെ പാകിസ്താന്‍ എതിര്‍ത്തു. മാത്രമല്ല, മേഖല തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ സൈന്യത്തിന് നേരെ പാകിസ്താന്‍ ഭീഷണി മുഴക്കി.
ചില മേഖലകളില്‍ പാകിസ്താന്റെ സഹായത്തോടെയാണ് താലിബാന്‍ പ്രവര്‍ത്തിക്കുന്നതെന്നും സലേ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താലിബാന്‍ കൈക്കലാക്കിയ പാക് അതിര്‍ത്തിയുടെ നിയന്ത്രണം അഫ്ഗാന്‍ സൈന്യം തിരികെ പിടിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ഭീഷണിപ്പെടുത്തിയതായുള്ള അഫ്ഗാന്‍ വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

