ഈട്ടി തടി മുറിക്കാനുള്ള ശ്രമമാണ് വിവാദ ഉത്തരവിലൂടെ ഉണ്ടായതെന്ന് പി.ടി തോമസ് എം.എല്‍.എ

കൊച്ചി: ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകം മാത്രമാണ് മരംകൊള്ളയുടെ പേരില്‍ നടക്കുന്ന അന്വേഷണമെന്നും വിചിത്രമായ ഉത്തരവിന്റെ മറവില്‍ ഈട്ടി തടി വെട്ടി മുറിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് വിവാദ ഉത്തരവിലൂടെ ഉണ്ടായതെന്നും പിടി തോമസ് എംഎല്‍എ.

പി.ടി.തോമസിന്റെ വാക്കുകള്‍ –
ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകം മാത്രമാണ് ഈ അന്വേഷണം. റവന്യൂ,വനംവകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയുടേയോ അദ്ദേഹത്തിന്റേയും ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരിക്കാം ഈ ഉത്തരവ് ഇട്ടത്. ഈട്ടിക്കൊള്ള നടത്താന്‍ വേണ്ടി മാത്രം ഇറക്കിയ ഉത്തരവാണിത്. 240 മുതല്‍ 250 വര്‍ഷം വരെ വേണം ഒരു ഈട്ടി മരം പൂര്‍ണവളര്‍ച്ചയെത്താന്‍. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇതെല്ലാം കര്‍ഷകര്‍ വച്ചു പിടിപ്പിച്ചാതണെന്ന് പറയുക.

ആദിവാസി ഭൂമിയില്‍ പട്ടയം ഇല്ല. അവിടെ കേന്ദ്രവനവാസിനിയമം മാത്രമാണ് ബാധകം. അപ്പോള്‍ ആദിവാസികള്‍ക്കും മരം വെട്ടാനാവില്ല. വലിയൊരു തട്ടിപ്പാണിത്.
ഒരിക്കല്‍ പോലും ഉണ്ടാക്കാത്ത രീതിയില്‍ മരം കൊള്ള തടയാന്‍ ഉദ്യോഗസ്ഥരെ പോലും വിലക്കുന്ന തരത്തിലാണ് ഇതിലെ നടപടികള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കടുംവെട്ടാണിത്. നേരത്തേയും ഇതിനുമുന്‍പും കര്‍ഷകര്‍ നട്ട മരം മുറിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അപ്പോഴും ചന്ദനം, ഈട്ടി അടക്കമുള്ള മൂന്നോ നാലോ മരങ്ങള്‍ മുറിക്കാന്‍ അനുവദിച്ചിട്ടില്ല. ഇതിപ്പോള്‍ ചന്ദനം മുറിക്കാന്‍ മാത്രമേ വിലക്കുള്ളൂ. ഈടി തടി മുറിക്കാനായി ഈട്ടിയെ മനപൂര്‍വ്വം ഒഴിവാക്കിയതാണ്. 40 വര്‍ഷം മുന്‍പോ മറ്റോ കെപി നൂറുദ്ദീന്‍ വനം മന്ത്രിയായിരുന്ന കാലത്ത് വ്യാപകമായി ഈട്ടി നട്ടിരുന്നു. അന്നു നട്ട ഈട്ടി തട്ടികള്‍ വെട്ടി കച്ചവടമാക്കാനാണ് ഇപ്പോള്‍ ശ്രമിച്ചത്.