ന്യൂഡല്‍ഹി: ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കോവിഡ് മരണങ്ങള്‍. ഓക്‌സിജന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് രോഗികളുടെ മരണം. അറുപത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും എത്രയും വേഗം ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ അടിയന്തര സഹായത്തിനായി നിരവധി ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരിലേക്ക് മാത്രമായി ടെസ്റ്റ് ചുരുക്കാനും രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റൈനില്‍ കഴിയാനും നിര്‍ദ്ദേശിച്ചു.
2021-04-23

