തിരുവനന്തപുരം : ഓണ്‍ലൈന്‍ ഗെയിമുകളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ്. കുട്ടികളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടുന്നതെന്ന് എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന ചില പരാതികളില്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ വഴിയാണ് തട്ടിപ്പുകാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചതെതെന്നും സാമ്പത്തിക തട്ടിപ്പിനൊപ്പം ലൈംഗിക ചൂഷണത്തിനുള്ള സാധ്യതയും ഇതിന്റെ പിന്നിലുണ്ടെന്ന മുന്നറിയിപ്പും പൊലീസ് നല്കുന്നു. ഗെയിമുകളുടെ നിരോധനം ശാശ്വത പരിഹാരമല്ലെന്നും കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ മാതാപിതാക്കളുടെ നിരന്തര ജാഗ്രതയാണ് പൊലീസ് നിര്‍ദേശിക്കുന്നത്.
2021-07-10

