ഓണക്കിറ്റില്‍ മിഠായിക്ക് പകരം കിറ്റില്‍ ക്രീം ബിസ്‌ക്കറ്റ്

biscuit

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ കുട്ടികള്‍ക്ക് മിഠായിപ്പൊതി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം കിറ്റില്‍ ക്രീം ബിസ്‌ക്കറ്റ് ഉള്‍പ്പെടുത്തും. കിറ്റ് വിതരണ പ്രക്രിയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നത്. കൂടാതെ, പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റില്‍ ഉള്‍പ്പെടുത്തും.

കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇനങ്ങള്‍ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, സപ്ലൈകോ എംഡി അലി അസ്ഗര്‍ പാഷ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍ വില സംബന്ധിച്ചു ധാരണയാകുമ്പോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക.469.70 രൂപയാണ് ഒരു കിറ്റിന് ചിലവ് പ്രതീക്ഷിക്കുന്നത്.