തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റില്‍ ഇത്തവണ പതിമൂന്ന് ഇനങ്ങള്‍. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ എന്നിവയും കുട്ടികള്‍ക്ക് ഓണസമ്മാനം എന്ന നിലയില്‍ ചോക്ലേറ്റും ഉള്‍പ്പെടെയാണ് ഓണക്കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. 86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. കിറ്റ് ഒന്നിന് 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. ഇന്നലെ രാവിലെ കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓണക്കിറ്റിലെ ഇനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
2021-07-09

