കോവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ രോഗലക്ഷണങ്ങളില്ലാത്ത ആയിരക്കണക്കിന് കോവിഡ് രോഗികളാണ് കോവിഡ് വ്യാപനം നടത്തുന്നതെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇരട്ട വ്യതിയാനം സംഭവിച്ച ബി1617 വകഭേദവും, ഇതിനു വീണ്ടും വ്യതിയാനം സംഭവിച്ച ട്രിപ്പിള് മ്യൂട്ടേഷന് വകഭേദവും യുകെ വകഭേദവുമാണ് നിലവിലെ കോവിഡ് സുനാമിക്ക് പിന്നിലെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.കോവിഡിന്റെ യുകെ വകഭേദം ബാധിച്ച 1644 കേസുകളും ദക്ഷിണാഫ്രിക്കന് വകഭേദം ബാധിച്ച 112 കേസുകളും ഇരട്ട വകഭേദം മൂലമുള്ള 732 കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമുണ്ടായ കോവിഡ് തരംഗത്തേക്കാള്‍ ഏറ്റവും അപകടകരമായ രീതിയിലാണ് കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്.രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്നത് മൂലമാണ് നിലവിലെ സ്ഥിതിയിലേക്ക് രാജ്യമെത്തിയതെന്ന് ബെംഗളൂരു അപ്പോളോ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. സുമന്ത് മന്ത്രി പറഞ്ഞു.
2021-04-27