തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുന്നത്. ചീഫ് വിപ്പ് സ്ഥാനത്തുള്ള കെ കെ ശൈലജയാണ് നാളെ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും. ദ്വീപ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയാണ് നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.മന്ത്രിസ്ഥാനത്ത് നിന്നും ശൈലജയെ മാറ്റിയത് വലിയ ചര്‍ച്ചയായിരിക്കെയാണ് മുന്‍ ആരോഗ്യമന്ത്രി നന്ദി പ്രമേയത്തില്‍ ആദ്യ പ്രാസംഗികയാകുന്നത്. ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അതാകും നാളെത്തെ ആദ്യനടപടി അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം.
2021-05-30

