ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം : പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫ് എന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. 2010 ജൂലൈ 4-നായിരുന്നു മൂവാറ്റുപുഴയിലെ നിര്‍മ്മല കോളേജിനടുത്തുവച്ച് ജോസഫ് മാഷിന്റെ കൈ വെട്ടിയത്. കഴിഞ്ഞ ദിവസം , അഡ്വക്കേറ്റ് ജയശങ്കര്‍ ഹത്തായ മൂവാറ്റുപുഴ കൈവെട്ടിന്റെ പതിനൊന്നാം വാര്‍ഷികമാണിന്ന്, വര്‍ഗീയത പൂത്തുലയട്ടെയെന്ന് പരിഹാസരൂപേണ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

വി എസ് അച്ചുതാനന്ദന്റെ ഭരണകാലത്ത് നിരോധനാജ്ഞ നിലനിന്ന നിന്ന സമയത്ത് ആക്രമികള്‍ കോളേജില്‍ കേറി മാഷിനെ ആദ്യം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പള്ളിയില്‍ പോയി വന്ന മാഷിനെ വഴിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൈക്കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദവിദ്യാര്‍ഥികളുടെ 2010 ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് മതാന്ധതബാധിച്ച ഒരുപറ്റം ചെറുപ്പക്കാര്‍ ഈ അധ്യാപകന്റെ കൈ വെട്ടിയെടുത്തത്.