തിരുവനന്തപുരം: വൈദ്യുതി, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ കേരളാകോണ്‍ഗ്രിന് വിട്ടു നല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന നടക്കുമ്പോള്‍ ഒരൊറ്റ വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിക്കെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം-സിപിഐ നേതൃത്വങ്ങള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ. മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്കാനാവൂ എന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു. ഇതോടെ നിര്‍ണായകവകുപ്പിന് വേണ്ടി കേരളാകോണ്‍ഗ്രസ് പിടി തുടങ്ങിയത്. പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍്ഗ്രസ് ചോദിക്കുന്നത്. എന്നാല് ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനല്കാനാവില്ലെന്ന നിലപാടിലാണ് സിപിഐ. യുഡിഎഫില്‍ പോലും കേരള കോണ്‍ഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അതു ചോദിക്കുന്നത് യുക്തിയല്ലെന്ന് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നു.സിപിഎം ആകട്ടെ ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായ വകുപ്പുകളും വിട്ടുനല്കാന്‍് തയാറല്ല. സിപിഎമ്മിന്റെ സമ്പൂര്‍ണ സെക്രട്ടറിയോഗം തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം ചൊവ്വാഴ്ചയേ ചേരൂ.
2021-05-14