വളരെ തുറന്ന സമീപനമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് പ്രതിപക്ഷ എം.എല്‍.എ മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്. മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിപദത്തില്‍ ശോഭിക്കാനാകട്ടെയെന്നും വളരെ തുറന്ന സമീപനമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും മാത്യുകുഴല്‍നാടന്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്

എതിര്‍രാഷ്ട്രീയ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചും, പരസ്പരം വാദിച്ചും പോരടിച്ചും വന്നതിനു ശേഷം ഒന്നിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവമായി..ഇന്ന് പൊതുമരാമത്തു ടൂറിസം മന്ത്രി റിയാസുമായി മുവാറ്റുപുഴയിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ തുറന്ന സമീപനമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും ദര്‍ശിക്കാനായി.
പ്രിയ സുഹൃത്ത് റിയാസില്‍ നിന്നും ഒരുപാട് പ്രതീഷിക്കുന്നു.. മന്ത്രി പദത്തില്‍ നന്നായി ശോഭിക്കാനാകട്ടെ എന്നാശംസിക്കുന്നു…