വത്തിക്കാന്‍: വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ശസ്ത്രക്രിയയോട് മാര്‍പ്പാപ്പ നന്നായി പ്രതികരിച്ചുവെന്ന് വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു. 10 പേരുടെ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.അതിനു ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
2021-07-05

