കൊച്ചി: മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ വിഹിതവും സംഘടനകളുടെ വിഹിതവും എത്രയെന്നത് സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്കാനുള്ള കേരള മദ്രസ ടീച്ചേഴ്‌സ് വെല്‌ഫെയര് ഫണ്ട് ആക്ട് (2019) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, സെക്യൂലറിസം, ഇക്വാലിറ്റി സെക്രട്ടറി മനോജ്, അഡ്വ. സി. രാജേന്ദ്രന് മുഖാന്തരം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‌ദ്ദേശം. ഖുറാന്‍ വിദ്യാഭ്യാസം നല്കുന്ന, ഇസ്ലാം മതത്തിനു വേണ്ടി മാത്രമുള്ള മദ്രസകള്‍ക്കായി സര്‍ക്കാര്‍് ഇങ്ങനെ വന്‍ തുകകളാണ് ചെലവിടുന്നതെന്നും ഇത് ഭരണഘടനയ്ക്കും മതേതര സങ്കല്പ്പത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
2021-06-02

