ലോക്ഡൗണ്‍ ഇളവുകളില്‍ പൊലീസിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. ഇളവുകള്‍ നല്‍കിയാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. എന്നാല്‍ യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ചരക്കുവാഹനങ്ങള്‍ തടയില്ല. ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം.എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണമെന്നും ഇതിനു തദ്ദേശ സ്ഥാപനങ്ങള് മുന്‍കൈയെടുക്കണം എന്നിങ്ങനെയാണ് സര്‍ക്കാര്‍് നിര്‍ദ്ദേശം. കൂടാതെ, ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യസ്ഥാപനങ്ങള്‍ ഒരു മണി വരെയും ഹോംനഴ്‌സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് ജോലിക്കു പോവാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്ക്ക് വിലക്കേര്‍പ്പെടുത്തും.കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.