ബന്ധുനിയമനവിവാദത്തില്‍ ജലീലിന് തിരിച്ചടി : ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

k t jaleel

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ ഹര്‍ജി സമര്‍പ്പിച്ച മുന്‍മന്ത്രി കെ.ടി ജലീലിന് തിരിച്ചടിയായി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷന്‍് ബെഞ്ചാണ് വിധിപറഞ്ഞത്. ബന്ധുനിയമന വിഷയത്തില്‍് ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം.ഇന്ന് വിധി പറഞ്ഞ കോടതി ലോകയുക്തയുടെ ഉത്തരവില്‍ യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാന്‍ മന്ത്രി നിര്‌ദേശിച്ചു എന്നതായിരുന്നു ആരോപണം.തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു എന്നതായിരുന്നു ആരോപണം.