ലോക്ഡൗണ്‍ ഇളവുകളില്‍ ദൈവാലയങ്ങളെ പരിഗണിക്കണമെന്ന് കെസിബിസി

കൊച്ചി: കോവിഡ് വാക്‌സിന്‍ ഉറപ്പ് വരുത്തണണെന്നും ലോക്ഡൗണ്‍ ഇളവുകളില്‍ ദൈവാലയങ്ങളെ പരിഗണിക്കണമെന്നും കെസിബിസി. സ്വാശ്രയ കോളേജ് അധ്യാപക നിയമനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ചര്‍ച്ച വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് സഭയുടെ വിശദീകരണം. അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി തുല്യനീതി ഉറപ്പുവരുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ട കെസിബിസി വിധിയെ സ്വാഗതം ചെയ്തു. ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.