ലണ്ടന്‍ : ബ്രിട്ടനില്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള ലോക്ഡൗണ്‍ ഇളവുകളുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. ഡൗണിംങ് സ്ട്രീറ്റില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 21ന് അനുവദിക്കാനിരിക്കുന്ന കൂടുതല്‍ ഇളവുകള്‍ സാധ്യമാകുമോ എന്നത് പറയാനാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബ്രിട്ടനില്‍ ഇന്ത്യന്‍ കോവിഡ് വേരിയന്റിന്റെ വ്യാപനം ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കുന്നതിനുള്ള സമയപരിധി 12 ആഴ്ചയില്‍നിന്നും എട്ടാഴ്ചയായി കുറച്ചു. 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളായത് 2,193 പേരും.
2021-05-15