മദ്യം ഹോംഡെലിവെറിയായി എത്തില്ല, തടയിട്ട് എക്‌സൈസ് വകുപ്പ്

liquer

തിരുവനന്തപുരം: ഹോം ഡെലിവെറിയായി മദ്യം വിതരണം ചെയ്യാനുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ നടപടികള്‍ക്ക് തടയിട്ട് എക്‌സൈസ് വകുപ്പ്. സര്‍ക്കാരിനേയോ എക്‌സൈസ് വകുപ്പിനേയോ അറിയിക്കാതെയുള്ള നീക്കത്തില്‍ മന്ത്രിയുടെ ഓഫീസിന് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹോം ഡെലിവെറിയായി മദ്യമെത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് നീക്കം എക്‌സൈസ് തടഞ്ഞത്. ഇക്കാര്യത്തില്‍ സമഗ്രമായ കൂടിയാലോനചകള്‍ വേണമെന്ന നിലപാടിലാണ് വകുപ്പ്.ലോക്ഡൗണ്‍ സമയത്ത് ഗൗരവതരമായി വിഷയം പരിഗണിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്നാണ് ബെവ്ക്യൂ ആപ്പ് പദ്ധതി നടപ്പിലാക്കിയത്. മാത്രമല്ല എക്‌സൈസ് ചട്ടത്തില്‍് പരിഷ്‌കരണം നടത്തിയാല്‍ മാത്രമേ ഹോം ഡെലിവറി സാധ്യമാവുകയുള്ളൂ.മദ്യം വീട്ടുപടിക്കല് എത്തിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.