തിരുവനന്തപുരം: അധ്യക്ഷനേയും പ്രതിപക്ഷനേതാവിനേയും തിരഞ്ഞെടുക്കാന്‍ അനിശ്ചിതത്വം നേരിട്ട കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ലീഗ് മുഖപത്രം. ദേശീയതലത്തില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ നിലനിന്ന അനിശ്ചിതത്വം ഗുണം ചെയ്യില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വിഡി സതീശന്‍ നേതൃസ്ഥാനത്തേക്കെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോണ്‍ഗ്രസ് പരീക്ഷിച്ച ഫോര്‍മുലയാണ് പുതുമുഖങ്ങളെ അണിനിരത്തി ഭരണം പിടിക്കുകയെന്നത്. എന്നാല്‍ താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ടത്ര നല്ല രീതിയില്ല. അത് പരിഹരിച്ച് നേതൃത്വം മാതൃക കാട്ടണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി കൂടുതല്‍് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ തിരിച്ചടിയെ മറികടക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
2021-05-22

