കെപിസിസി അധ്യക്ഷന്‍ : ആരുടേയും പേര് നിര്‍ദ്ദേശിക്കാതെ പ്രധാന നേതാക്കള്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തുന്ന അഭിപ്രായം തേടല്‍ കണ്ണില്‍ പൊടിയിടലാണെന്ന് എ,ഐ ഗ്രൂപ്പുകള്‍. അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍്‌ദേശിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മൗനം പാലിച്ചു. പ്രധാനനേതാക്കളോടെല്ലാം അഭിപ്രായം ആരാഞ്ഞിട്ടും ആരും ആരുടേയും പേര് നിര്‍ദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും പേര് നിര്‍ദേശിച്ചാല്‍ പ്രതിപക്ഷ നേതാവിന്റ കാര്യത്തിലെന്നപോലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും പരിഹാസ്യരാകും.പ്രസിഡന്റിന്റെ കാര്യത്തില്‍ നിലനില്ക്കുന്ന അനിശ്ചിതത്വം എത്രയും വേഗം തീര്‍ക്കണമെന്ന് മുല്ലപ്പള്ളി താരിഖ് അന്‍വറിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.