കോഴിക്കോട് ജില്ലാ കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ നാളെ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.ജില്ലാ അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം നാളെ ലോക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ നടപടിയുണ്ടാവുമെന്ന് കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയും വ്യക്തമാക്കി.
പല മേഖലകളിലും സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും അവര്‍ കളക്ടറോട് പറഞ്ഞു.