കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട്: കോഴിക്കോട് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. ഈ മാസം മാത്രം 37 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിന്റെയും ഡെങ്കിപ്പനിയുടേയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിയൂര്‍ മേഖലയില്‍ 33 പേരിലും ചോറോട് 11 പേരിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് കൂടുതലായതിനാല്‍ ഡെങ്കിപ്പനി കൂടി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൂടാതെ, ജില്ലയില്‍ രണ്ട് പേരില്‍ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗല്ലെ സംശയിക്കുന്ന രണ്ട് പേര് നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി കേസുകള് കൂടിയ സാഹചര്യത്തില് ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും.