തിരുവനന്തപുരം: ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുന്നോട്ടും വയ്ക്കുന്ന പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തി മാതൃകയാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കുറവ് വന്നത് കാരണമാണ് കോവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമെന്നും അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദേശമാണ് ഐ എം എ മുന്നോട്ടുവച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐ എം എ പ്രശംസിച്ചു.ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നത്. സത്യപ്രതിജ്ഞക്കായി.
2021-05-15

