തിരുവനന്തപുരം: സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍് മതി. ബാക്കി ജീവനക്കാര്‍് വര്‍ക്ക് ഫ്രം ഹോം ഏര്‍്‌പ്പെടുത്തണം. നിയന്ത്രണങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍് വില്ക്കുന്ന കടകള്‍, ബേക്കറികള്‍്, പോസ്റ്റല്‍്/ കൊറിയര്‍ സര്‍വീസ്, പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല.
ആവശ്യസേവനവുമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഓക്‌സിജന്‍ വിന്യാസം ഉറപ്പുവരുത്തണം. എന്നാല്‍ ഓക്‌സിജന്‍ ടെക്‌നീഷ്യന്മാര്‍്, ആരോഗ്യ-ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കൈയില്‍് കരുതണം. ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍്, ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍്-പാലുല്‍ന്നങ്ങള്‍ എന്നിവ വില്ക്കുന്ന കേന്ദ്രങ്ങള്‍്, ഇറച്ചി-മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
2021-05-04