കോട്ടയം: കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയ ഒരാളെയും സംരക്ഷിക്കില്ല എന്ന് മന്ത്രി വി എന്‍ വാസവന്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വന്‍ തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്നതിനിടെയാണ് സഹകരണ മന്ത്രി വി എന്‍ വാസവന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.തട്ടിപ്പുകള്‍ തടയാന്‍ ഓഡിറ്റ് ശക്തമാക്കുകയാണ് ഒരു പോംവഴി. ഇതിലും സഹകരണവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി ഉറപ്പുനല്‍കി.കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന് ഈഡി ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇത് കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കരുവന്നൂര്‍ സഹകരണ ബാങ്ക് ചുമതലക്കാര്‍ ആയിരുന്ന ബിജു കരിം, സുനില്‍കുമാര്‍, ജില്‍സ് എന്നിവരുടെ ബിനാമി ഇടപാടുകളാണ് ഈഡി പരിശോധിക്കുന്നത്. പ്രതികള്‍ നടത്തിയിരുന്ന തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സി എം എം ട്രെഡേഴ്സിനെ കുറിച്ചും ഈഡി അന്വേഷണം നടത്തും. 2020ലെ കണക്കുകള്‍ നോക്കിയാല്‍ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. കുറി നടത്തിപ്പില്‍ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു.

