സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചത് തെറ്റായ നടപടിയെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മരങ്ങള്‍ മുറിച്ചത് ഉത്തരവിന്റെ ഭാഗമല്ലെന്നും അത് തീര്‍്ത്തും തെറ്റായ നടപടിയാണെന്നും റവന്യുമന്ത്രി കെ.രാജന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആരേയും പേടിക്കാനില്ല. തെറ്റായ നടപടിക്ക് കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ കൃത്യമായി നടപടിയെടുക്കുമെന്നും പരിശോധനകള്‍ നടത്തുമെന്നും, ആരേയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ എഫ് ഐ ആര്‍ കണ്ടിട്ടില്ല. സംഭവത്തില്‍ പൊതു അന്വേഷണമാണ് നടക്കുന്നത്. ഏതെങ്കിലും ഒരു വില്ലേജ് ഓഫീസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് ഒരു കത്തിലും പറയുന്നില്ലെന്നും കെ രാജന്‍ പറഞ്ഞു.