നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി രാജിവച്ചു

കാഠ്മണ്ഡു: തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ കാവല്‍ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി സ്ഥാനം രാജിവച്ചു.നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദുബ പ്രധാനമന്ത്രിയാകുമെന്നാണ് ലഭ്യമായ വിവരം.275 അംഗ പാര്‍ലമെന്റില്‍ 149 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷേര്‍ ബഹാദൂര്‍ ദുബ മുന്‍പ് നവംബര്‍ മാസത്തില്‍ പ്രസിഡന്റ് ഭണ്ഡാരിയെ അറിയിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയായ ദുബയ്ക്ക് 30 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം